ശബരിമല: 517 കേസുകള്‍, അറസ്റ്റിലായത് 3,345 പേര്‍

തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3,000 കടന്നു. ശനിയാഴ്ച വരെ അറസ്റ്റിലായത് 3,345 പേരാണ്. 517 കേസുകളിലാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 122 പേര്‍ റിമാന്‍ഡിലാണ്. ശേഷിക്കുന്നവരെ ജാമ്യത്തില്‍ വിട്ടയച്ചു. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നതെന്നു പോലിസ് പറയുന്നു.
കൊച്ചി റേഞ്ചിലാണ്കൂടുതല്‍ പേര്‍ അറസ്റ്റിലായത്. വാഹനഗതാഗതം മുടക്കിയെന്ന വകുപ്പില്‍ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്തത് വലിയ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്ന് ഡിജിപി നിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it