ശബരിമല: സുപ്രിംകോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രിംകോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. സ്ത്രീപ്രവേശനത്തെ എതിര്‍ത്ത ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ഞാന്‍ സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവികാരം അറിഞ്ഞ് വേണമായിരുന്നു കോടതി വിധി പുറപ്പെടുവിക്കേണ്ടിയിരുന്നത്. സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. അവിടെ ശക്തമായ സമരം നടക്കുകയാണ്. കെ കെ വേണുഗോപാല്‍ പറഞ്ഞു.
അറ്റോര്‍ണി ജനറലാവുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായിരുന്നു.

Next Story

RELATED STORIES

Share it