ശബരിമല; സുപ്രിംകോടതി നിരീക്ഷണം ആശങ്കാജനകം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന വിഷയത്തില്‍ വിശ്വാസമാണോ ഭരണഘടനയാണോ പരിഗണിക്കേണ്ടത് എന്ന നിലയിലുള്ള സുപ്രിംകോടതി നിരീക്ഷണം മതവിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനകമ്മറ്റി അഭിപ്രായപ്പെട്ടു. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ ആചാരാനുഷ്ഠാനമുറകള്‍ യഥാവിധി നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിനാവശ്യമായ നിയമനിര്‍മാണം വേണ്ടിവന്നാല്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം വ്യക്തിനിയമങ്ങളും ഇസ്‌ലാമിക ആദര്‍ശാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മാണവും വിധി പ്രസ്താവനയും നടത്തും മുമ്പ് സുന്നി പണ്ഡിതരുടെ അഭിപ്രായം പരിഗണിക്കണമെന്നും പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി യോഗം ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദലി ഹാജി, കെ കെ അഹമ്മദ്കുട്ടി മുസ്‌ല്യാര്‍ കട്ടുപ്പാറ, എന്‍ അലി അബ്ദുല്ല, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, മൂസ ഹാജി, എ സൈഫുദ്ദീന്‍ ഹാജി, ഡോ. എന്‍ ഇല്ല്യാസ്‌കുട്ടി, ഡോ. എം എം ഹനീഫ മൗലവി, അഡ്വ. പി യു അലി സംസാരിച്ചു.
Next Story

RELATED STORIES

Share it