Flash News

ശബരിമല സീസണ്‍ : കൂടുതല്‍ ട്രെയിന്‍ സര്‍വീസുമായി റെയില്‍വേ



സുധീര്‍  കെ  ചന്ദനത്തോപ്പ്

കൊല്ലം: ശബരിമല തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനം. ഇതുവരെ 15ഓളം സര്‍വീസുകളാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍. ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ കൊല്ലം-ചെന്നൈ റൂട്ടിലാണ്. അടുത്തയാഴ്ച മുതല്‍ ജനുവരിയില്‍ ശബരിമല തീര്‍ഥാടനം അവസാനിക്കുന്നത് വരെ ട്രെയിനുകള്‍ സര്‍വീസ് നടത്തും. കായംകുളം, ചെങ്ങന്നൂ ര്‍, ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.  അതേസമയം, ഇപ്പോ ള്‍ പ്രഖ്യാപിച്ചിരിക്കുന്ന സര്‍വീസുകളെല്ലാം സ്‌പെഷ്യല്‍ താരിഫ്, സുവിധ ട്രെയിനുകളായതിനാല്‍ യാത്രക്കാര്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ അധിക നിരക്ക് നല്‍കേണ്ടി വരും. ചെന്നൈ സെന്‍ട്രല്‍- കൊ ല്ലം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06047) വ്യാഴാഴ്ചകളില്‍ വൈകീട്ട് 6.20ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്തെത്തും. തിരിച്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊല്ലത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6.30ന് ചെന്നൈയിലെത്തും. ഈ മാസം 16 മുതല്‍ ജനുവരി 18 വരെയാണ് സര്‍വീസ്. പെരമ്പൂര്‍ വഴിയുള്ള ചെന്നൈ എഗ്മോര്‍-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് 2.45ന് ചെന്നൈ എഗ്മോറില്‍ നിന്നു പുറപ്പെട്ട് അടുത്ത ദിവസം കൊല്ലത്തെത്തും. ഈ മാസം 27 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന കൊല്ലം - ഹൈദരബാദ്(07142) സ്‌പെഷ്യല്‍ ട്രെയിന്‍ കൊല്ലത്ത് നിന്നും പുല ര്‍ച്ചെ 2.15ന് പുറപ്പെട്ട് അടുത്ത ദിവസം ഹൈദരബാദിലെത്തും. കൊല്ലത്ത് നിന്നും നിസാമുദ്ദീനിലേക്കുള്ള (07144) സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 19നും 23നും കൊല്ലത്ത് നിന്നും രാവിലെ 2.15ന് സര്‍വീസ് ആരംഭിക്കും. കൊല്ലത്ത് നിന്നും ആന്ധ്രപ്രദേശിലെ കാക്കിനാട ടൗണിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 17, 21, 25, 29 തിയ്യതികളില്‍ സര്‍വീസ് നടത്തും.  കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് സുവിധ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 16നും കൊച്ചുവേളിയില്‍ നിന്നും നിസാമുദ്ദീനിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ തിങ്കളാഴ്ചകളില്‍ രാത്രി 11നും കൊച്ചുവേളി-മംഗലാപുരം സ്‌പെഷ്യല്‍ ട്രെയിന്‍ അടുത്തമാസം എല്ലാ വെള്ളിയാഴ്ചകളിലും സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്നും കൊല്ലത്തേക്ക്(06041)തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് 6.20ന് പുറപ്പെടുന്ന ഒരു സര്‍വീസും കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 4.15ന് പുറപ്പെടുന്ന മറ്റൊരു സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇതേ റൂട്ടില്‍ കൊല്ലത്ത് നിന്നും  ജനുവരി 16ന് ഒരു സുവിധ സ്‌പെഷ്യ ല്‍ ട്രെയിനും ചെന്നൈയില്‍ നി ന്നും വെള്ളിയാഴ്ചകളില്‍ രാത്രി 11.30നുള്ള ഒരു സുവിധ എക്‌സ്പ്രസും കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് ഞായറാഴ്ചകളില്‍ മറ്റൊരു സുവിധ എക്‌സ്പ്രസും റെയില്‍വേ പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it