ശബരിമല: വിധി നടപ്പാക്കുന്നത് തടയുന്നതിനെതിരേ ഹരജി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നത് തടയുന്നവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടു സ്ത്രീകള്‍ ഹരജി സമര്‍പ്പിച്ചു.
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനാണ് ഹരജി നല്‍കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, നടന്‍ കൊല്ലം തുളസി, ബിജെപി പ്രാദേശിക നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവരെ എതിര്‍കക്ഷിയാക്കി എസ്എഫ്‌ഐ നേതാവ് ഡോ. ഗീനാകുമാരിയും തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം രാമ വര്‍മ എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ മറ്റൊരു യുവതിയുമാണ് ഹരജി നല്‍കിയിട്ടുള്ളത്.
വിധി നടപ്പാക്കുന്നതിനെതിരായ നിലപാട് സ്വീകരിക്കുന്ന ഇവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഹരജികളില്‍ ആവശ്യപ്പെട്ടു.
സുപ്രിംകോടതി ഉത്തരവിനെതിരേ സംഘപരിവാര സംഘടനകള്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചുവരുന്നതിനിടെയാണ് യുവതികള്‍ ഹരജി നല്‍കിയിരിക്കുന്നത്. തുലാമാസ പൂജയ്ക്കായി ശബരിമലനട തുറന്നതു മുതല്‍ പത്തിലേറെ യുവതികളാണ് ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ ഇവരില്‍ രണ്ടുപേര്‍ കനത്ത സുരക്ഷയിലും ഒരാള്‍ യാതൊരു സുരക്ഷയുമില്ലാതെയും വലിയ നടപ്പന്തല്‍ വരെ കടന്നിരുന്നു. എന്നാല്‍, പ്രതിഷേധം കനത്തതോടെ ഇവര്‍ക്കു തിരിച്ചിറങ്ങേണ്ടിവന്നു.

Next Story

RELATED STORIES

Share it