Pathanamthitta local

ശബരിമല റോഡുകളുടെ നിര്‍മാണത്തിലെ കോടികളുടെ അഴിമതി അന്വേഷിക്കണം

പത്തനംതിട്ട: പ്രത്യേക ഫണ്ടുപയോഗിച്ചുള്ള ശബരിമല റോഡുകളുടെ നിര്‍മാണത്തിലുണ്ടായ കോടികളുടെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് സമഗ്രമായി അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31ന് നല്‍കിയ പരാതി അവാനിപ്പിച്ചതായി അറിയിച്ചുകൊണ്ടുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അറിയിപ്പ് ലഭിച്ചിരുന്നു.
ശബരിമല തീര്‍ത്ഥാടന കാലത്തെ റോഡുപണികള്‍ക്കായി 2013-14 കാലത്ത് പത്തനംതിട്ട, കോട്ടയം, കൊല്ലം, ഇടുക്കി, ആലപ്പുഴ, എറണാകുളം, മൂവാറ്റുപുഴ ഡിവിഷന്‍ എന്നീ ഏഴ് ജില്ലകള്‍ക്കായി 79.89 കോടി രൂപയാണ് ചെലവാക്കിയത്.
ഈ തുകയില്‍ കൂടുതല്‍ ആണ് ടെന്‍ഡര്‍ വഴി കരാറുകാര്‍ പണി ഉറപ്പിക്കുന്നതെന്നത് പരസ്യമായ രഹസ്യവുമാണ്. 2014-15 കാലത്താണെങ്കില്‍ അഞ്ച് ജില്ലകള്‍ക്കായി 60 കോടി രൂപയാണ് അനുവദിച്ചത്.
2015-16ല്‍ ശബരിമല റോഡുകള്‍ക്കായി അനുവദിച്ച പ്രത്യേക ഫണ്ട് 95 കോടി രൂപയാണ്. അഞ്ചു വര്‍ഷം കൊണ്ട് ആകെ അനുവദിച്ച തുക 518 കോടി രൂപ. ശബരിമല പാതകളും അനുബന്ധ പാതകളും കൂടി അഞ്ച് തവണ ബിഎം ആന്റ് ബിസി നിലവാരത്തില്‍ റോഡ് പണി ചെയ്യാം. ഈ വര്‍ഷത്തെ പണികള്‍ പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പല ഭാഗങ്ങളിലും ടാര്‍ ഇളകി റോഡില്‍ കുഴികളായി.
Next Story

RELATED STORIES

Share it