ശബരിമല മകരവിളക്ക:് ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ മകരവിളക്കിന് ആനയെ എഴുന്നുള്ളിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. എന്നാല്‍, വാര്‍ഷിക ഉല്‍സവത്തിന് ഒരാനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാനും കോടതി അനുമതി നല്‍കി.
ശബരിമലയില്‍ ഉല്‍സവത്തിന് ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡിന്റേയും നിലപാടു തേടിയശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവര്‍ മകരവിളക്കിന് ആനയെ ആവശ്യമില്ലെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍, വാര്‍ഷിക ഉല്‍സവത്തിന് ആനയെ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. തന്ത്രിമാര്‍ക്ക് ഭിന്നാഭിപ്രായമുണ്ടായതിനാലാണ് വാര്‍ഷികോല്‍സവത്തിന് ഒരാനയെ എഴുന്നള്ളത്തിന് ഉപയോഗിക്കാമെന്ന് നിര്‍ദേശിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it