Flash News

ശബരിമല; ഭഗവാന് ലിംഗവിവേചനം ഇല്ല: സുപ്രിംകോടതി

ശബരിമല; ഭഗവാന് ലിംഗവിവേചനം ഇല്ല: സുപ്രിംകോടതി
X
sabarimala

[related]

ന്യൂഡല്‍ഹി: ഭഗവാന് ലിംഗവിവേചനമില്ലെന്ന് സുപ്രിംകോടതി. വേദങ്ങളിലും ഉപനിഷത്തുകളിലും ലിംഗവിവേചനം ഇല്ലെന്നും ഭഗവത് ഗീതയില്‍ ഇത് പറയുന്നുണ്ടെന്നും  സുപ്രിംകോടതി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ആത്മീയത പുരുഷന് മാത്രമാണോ സ്ത്രീക്കുമില്ലേ. കേസില്‍ ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതി നോക്കുന്നത്. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി ആറാഴ്ചത്തെ സമയം നല്‍കി. കേസില്‍ സുപ്രിംകോടതി രണ്ടു അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകരായ രാജു രാമചന്ദ്രനും കെ രാമമൂര്‍ത്തിയുമാണ് അമിക്കസ് ക്യൂറികള്‍.

Next Story

RELATED STORIES

Share it