ശബരിമല; ഫെബ്രുവരി 8നകം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് മന്ത്രി ശിവകുമാര്‍

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം വിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടുള്ളതായിരിക്കുമെന്നു ദേവസ്വംമന്ത്രി വി എസ് ശിവകുമാര്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടാവണമെന്നില്ല ഈ സര്‍ക്കാരിന്റേത്. ഈ സര്‍ക്കാര്‍ ക്ഷേത്രവിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ മാനിക്കും. അതനുസരിച്ചുള്ള സത്യവാങ്മൂലമായിരിക്കും നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി തുടരുന്ന ആചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും സുപ്രിംകോടതിയെ അറിയിക്കും.
വകുപ്പ് സെക്രട്ടറിയുമായി ഇന്ന് കൂടിയാലോചിച്ച് സത്യവാങ്മൂലത്തിന് അന്തിമരൂപം നല്‍കുമെന്നും അതിനുശേഷം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തി ഫെബ്രുവരി എട്ടിനകം സത്യവാങ്മൂലം നല്‍കുമെന്നും വി എസ് ശിവകുമാര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാ അഭിഭാഷകരും നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചപ്പോഴാണു പുതിയ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രിംകോടതി അനുമതിനല്‍കിയത്.
ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്നു കാട്ടി 2008ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്ത്യവാങ്മൂലം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it