Pathanamthitta local

ശബരിമല പാത നമ്പര്‍ വണ്‍: പൂനെ താരം റിതുജ

എസ് ഷാജഹാന്‍

പത്തനംതിട്ട: ചവിട്ടി മുന്നേറാന്‍ ശബരിമല പാത നമ്പര്‍ വണ്‍ എന്ന് പൂനെ താരം റിതുജ. 30 കിമീ എലൈറ്റ് വുമണ്‍ സീനിയര്‍ കാറ്റഗറിയിലും 40 കിമീ ക്രൈട്രയത്തിലുമായി ഇരട്ട സ്വര്‍ണം നേടിയ പൂനെ സ്വദേശിയായ റിതുജ സഞ്ജയ് സത്പുട് കേരളത്തിലെ അന്തരീക്ഷം നന്നായി ആസ്വദിച്ചു.
കഴിഞ്ഞ വര്‍ഷം ദേശീയ ഗെയിംസിനായി തിരുവനന്തപുരത്ത് മല്‍സരിച്ച് വെങ്കലം നേടിയിരുന്നു. എന്നാല്‍ അന്തര്‍ദേശീയ താരം കൂടിയായ ഈ ഡിഗ്രി വിദ്യാര്‍ഥിനിക്ക് നിലക്കലെ കാടും മലയും നിറഞ്ഞ അന്തരീക്ഷവും തികച്ചും പുതിയ അനുഭവമായിരുന്നു. പൂനെയില്‍ 12 വര്‍ഷമായി സൈക്ലിങ് പ്രാക്ടീസ് നടത്തുന്ന റിതുജ നഗരങ്ങളിലെ റോഡുകളിലാണ് അധികവും പ്രാക്ടീസ് നടത്തുന്നതും മല്‍സരിച്ചിട്ടുള്ളതും. ഇതുപോലെ പ്രകൃതിരമണീയാമയ അന്തരീക്ഷത്തില്‍ ആദ്യമായാണെന്ന് റിതുജ പറന്നു. അന്തര്‍ദേശീയമല്‍സരത്തിന് പറ്റിയ വേദിയാണിതെന്നും ഈ യുവതാരം പറഞ്ഞു.
Next Story

RELATED STORIES

Share it