Pathanamthitta local

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്കു പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓമല്ലൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം.
ശബരിമല തീര്‍ഥാടനം കഴിഞ്ഞ് കൊല്ലം സ്വദേശികള്‍ മടങ്ങിയ മാരുതി 800 കാറും പന്തളത്ത് നിന്നു ശബരിമലയിലേക്ക് പോയ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനിബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന രജീഷ്(35), മീനാക്ഷി(ഒമ്പത്), രാജമ്മ ശശികുമാര്‍ (60), ദേവമ്മ (54), ഗിരീഷ്(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുടങ്ങിപ്പോയവരെ സമീപത്തെ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.
കാറിന്റെ ചില്ലുകള്‍ തകര്‍ത്തും ഡോര്‍ ഇളക്കി മാറ്റിയുമാണ് യാത്രക്കാരെ രക്ഷിച്ചത്. ഈ സമയം അതുവഴി വന്ന ആംബുലന്‍സില്‍ കയറ്റി പത്തനംതിട്ടയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച പരിക്കേറ്റവരെ പിന്നീട് കൊല്ലത്തെ ആശുപത്രിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it