Kottayam Local

ശബരിമല തീര്‍ത്ഥാടനം: കലക്ടറും ആരോഗ്യ വകുപ്പും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

എരുമേലി: മണ്ഡല മകരവിളക്കു തീര്‍ത്ഥാടന കാലത്ത് എരുമേലിയില്‍ വ്യാപാരികള്‍ക്കായി കലക്ടറും ആരോഗ്യ വകുപ്പും വിവിധ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ചുവടെ
1. നവംബര്‍ 15 മുതല്‍ ജനുവരി 20 വരെ എരുമേലിയെ പ്ലാസ്റ്റിക് ഫ്രീ സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ശേഖരിക്കുന്നതും വിതരണം/വിപണനം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. 2.മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതു നിരോധിച്ചിരിക്കുന്നതിനാല്‍ വ്യാപാരികള്‍ സ്വന്തം വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ വേസ്റ്റ്ബിന്നുകളില്‍ സൂക്ഷിച്ച് നിര്‍മാര്‍ജനത്തിന് നിയോഗിക്കപ്പെട്ട വാഹനങ്ങളിലെ തൊഴിലാളികള്‍ എത്തുമ്പോള്‍ നല്‍കേണ്ടതാണ്. 3. നിരോധിത വസ്തുക്കളും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ശേഖരിക്കുന്നതും വിപണനം/വിതരണം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. 4. ഫുട്പാത്ത് കച്ചവടം അനധികൃതമായതിനാല്‍ ഫുഡ് പാത്തിലെ സാധനങ്ങള്‍ കണ്ടുകെട്ടുന്നതാണ്.
5. മല്‍സ്യ/മാംസ വ്യാപാരസ്ഥാപനങ്ങള്‍ ഫുഡ് പാത്തില്‍ നിന്നു രണ്ടടി പിന്നിലേയ്ക്ക് മാറ്റി പ്ലാസ്റ്റിക്/ഗ്ലാസ്സ് മറകള്‍ക്കുള്ളില്‍ വച്ച് മാത്രമേ വ്യാപാരം നടത്തുവാന്‍ പാടുള്ളൂ. 6. ഹെല്‍ത്ത് കാര്‍ഡ്: ഭക്ഷണപാനീയ വില്‍പ്പന ശാലകളിലെ തൊഴിലാളികള്‍ക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കും. 7.ഗ്രാമപഞ്ചായത്തില്‍ നിന്നു വ്യാപാരസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുത്തിരിക്കണം. 8. ഭക്ഷണപാനീയ വില്‍പ്പനശാലകളുടെ ശുചിത്വം ഉറപ്പാക്കുക. 9.ഭക്ഷണ പദാര്‍ഥങ്ങള്‍ മൂടിവയ്ക്കുക, പഴകിയ ഭക്ഷണങ്ങള്‍ കടയില്‍ സൂക്ഷിക്കരുത്. 10. വ്യാപാരസ്ഥാപനങ്ങളിലെ മലിനജലം ജലസ്രോതസ്സുകളിലേയ്ക്ക് ഒഴുക്കിവിടരുത്.
11. വ്യാപാര സ്ഥാപനങ്ങളില്‍ പുകവലി നിരോധിത ബോര്‍ഡുകള്‍ സ്ഥാപിക്കുക. 12. പുകവലി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കാതിരിക്കുക. 13. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാനപങ്ങളില്‍ (15 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതല്ല) പുകവലി ബോധവല്‍ക്കരണ ബോര്‍ഡ് സ്ഥാപിക്കുക. 14. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ നല്‍കുക.
നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാനപങ്ങള്‍ക്കും 2011ലെ കേരള പോലിസ് ആക്ടും, ബന്ധപ്പെട്ട ഇതര നിയമങ്ങളും അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടറും, ആരോഗ്യവകുപ്പും, പോലിസും അറിയിച്ചു.
Next Story

RELATED STORIES

Share it