Pathanamthitta local

ശബരിമല തീര്‍ത്ഥാടകര്‍ക്കായി മികച്ച സേവനം ഒരുക്കും: അയ്യപ്പ സേവാ സംഘം



പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 12 മുതല്‍ ജനുവരി 20 വരെ  വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് അയ്യപ്പ സേവാ സംഘം പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സുഖദര്‍ശനം സംവാദത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച സേവനങ്ങളാണ് അയ്യപ്പസേവാസംഘം ഇത്തവണ ഒരുക്കിയിരിക്കുന്നത്. കരിമല ഉള്‍പ്പെടെ സന്നിധാനം മുതല്‍ പമ്പവരെ പതിനാറ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍  ഓക്‌സിജനടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ പരിശീലനം നേടിയ കോളേജ് വിദ്യാര്‍ത്ഥികളാണ് സേവനം നടത്തുന്നത്. നിലക്കലില്‍ പാര്‍ക്കിംഗ് സെന്റര്‍ ആരംഭിച്ചതിനാല്‍ ളാഹ മുതല്‍ പമ്പവരെ അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ക്കായി  സംഘത്തിന്റെ ചെലവില്‍ രണ്ട് ഓട്ടോമൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള സ്ട്രച്ചര്‍, ആംബുലന്‍സ്  സൗകര്യവും ഇവിടെയുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ളബുദ്ധിമുട്ട് നേരിട്ടാലും ടോള്‍ഫ്രീ സെന്ററില്‍ ബന്ധപ്പെട്ടാല്‍ അധികാരികളെ  വേഗം  വിവരം അറിയിയ്ക്കും. തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഇംഗഌഷ് തുടങ്ങിയ ഭാഷകള്‍ പരാതിയ്ക്ക് ഉപയോഗിക്കാം. പരിസരശുചീകരണം, പോക്കറ്റടിയില്‍ പണം നഷ്ടപ്പെട്ട അയ്യപ്പന്‍മാര്‍ക്ക് യാത്രാചെലവ് നല്‍കും.  ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വീഴ്ച്ച വരുത്തുകയാണെന്നും വനംവകുപ്പിന്റെ അധീനതയിലാകാതെ ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്നും അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു.  ഭാരവാഹികളായ രാജീവ് കോന്നി, വിജയകുമാര്‍ പരിപാടിയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it