Idukki local

ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കും

ഇടുക്കി: ജില്ലയില്‍ ഏറ്റവുമധികം ശബരിമല തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന കുമളി മുതല്‍ മുണ്ടക്കയം വരെയുള്ള പാതയോരങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
ജില്ലാ ശുചിത്വമിഷന്റെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ റോഡിനോട് ചേര്‍ന്നുള്ള സ്‌നാനഘട്ടങ്ങളും ശൗചാലയങ്ങളും കേന്ദ്രീകരിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
കുളിക്കടവുകളില്‍ അപകട സൂചനാ മുന്നറിയിപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനുള്ള ബോധവല്‍ക്കരണ സന്ദേശമടങ്ങിയ നോട്ടീസുകള്‍, കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യും.
കുമളിക്കും വണ്ടിപ്പെരിയാറിനും ഇടയ്ക്കായി തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കും. തീര്‍ത്ഥാടകര്‍ സ്ഥിരമായി വിരിവയ്ക്കാറുള്ള കേന്ദ്രങ്ങളിലും വാഹനങ്ങള്‍ പരിശോധിച്ച് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാല്‍ നിര്‍മിതമായ ക്യാരിബാഗുകള്‍ ശേഖരിച്ച് പകരം പ്രകൃതി സൗഹൃദ ക്യാരിബാഗുകള്‍ നല്‍കാനും പദ്ധതിയുണ്ട്. ശുചിത്വമിഷനും അഴുത ബ്ലോക്ക് പഞ്ചായത്തും സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് കാനന പാതയില്‍ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്.
Next Story

RELATED STORIES

Share it