Pathanamthitta local

ശബരിമല തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍ഗണന

പന്തളം: നഗരസഭയുടെ കന്നി ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ ഡി രവീന്ദ്രന്‍ അവതരിപ്പിച്ചു. വരവ് 32.80 കോടി, ചെലവ് 3.48 കോടി, നീക്കിയിരിപ്പ് 1.38 കോടിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പന്തളം നഗരസഭയ്ക്ക് സാമ്പത്തിക ബാലാരിഷ്ഠതകള്‍ ഏറെ ഉണ്ടെങ്കിലും ലക്ഷ്യബോധവും പ്രവര്‍ത്തനാര്‍ജവവും ഐക്യത്തോടുള്ള കാല്‍വയ്പ്പുകളും സാമ്പത്തിക വരവ് സ്‌ത്രോസ്സുകളെ ചൂഷണം ചെയ്ത് ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിക്കാന്‍ ഈ ബജറ്റ് സഹായിക്കുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.
ശബരിമല തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാണ് മുന്‍ഗണന. പൊതുജനാരോഗ്യത്തിന് 95.50 ലക്ഷം, തെരുവുവിളക്ക് കത്തിക്കല്‍ 65 ലക്ഷം, ദാരിദ്ര നിര്‍മാര്‍ജനത്തിന് 12.18 കോടി, ശബരിമല തീര്‍ഥാടന വികസനം 12 കോടി, ദേശീയ സുരക്ഷാ പദ്ധതി ഒന്നരകോടി, അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി മൂന്നു കോടി, സ്വച്ഛഭാരത്മിഷന്‍ ഗ്രാന്റ് 1 കോടി, സേവാഗ്രാം പദ്ധതി 22 ലക്ഷം, ഭവന നിര്‍മാണം എസ്‌സി - 2 കോടി, ജനറല്‍-2 കോടി, കൃഷി വികസനം, തരിശ് കൃഷി- 1 കോടി തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന ഇനങ്ങള്‍. യോഗത്തില്‍ നഗരസഭാ അധ്യക്ഷ ടി കെ സതി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it