ശബരിമല: ക്ഷേത്രം തന്ത്രി പുനപ്പരിശോധനാ ഹരജി നല്‍കി

ന്യൂഡല്‍ഹി: ശബരിമല കേസിലെ വിധിക്കെതിരേ ക്ഷേത്രം തന്ത്രി കുടുംബമായ താഴ്മണ്‍മഠവും അഖില ഭാരതീയ മലയാളി സംഘും സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കി. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ആണ് പുനപ്പരിശോധനാ ഹരജി നല്‍കിയത്.
കേസ് ഉയര്‍ന്ന ബെഞ്ചിലേക്ക് വിടണമെന്നാണു തന്ത്രിയുടെ ആവശ്യം. അഡ്വ. മാലിനി പൊതുവാളാണു തന്ത്രിക്കു വേണ്ടി പുനപ്പരിശോധനാ ഹരജി നല്‍കിയത്. അഖില ഭാരതീയ മലയാളി സംഘ് ജനറല്‍ സെക്രട്ടറി ഷൈന്‍ പി ശശിധര്‍ അഡ്വ. വിനായകം ബാലന്‍ മുഖാന്തരമാണു ഹരജി നല്‍കിയത്.
കേസിലെ വാദം നടക്കുമ്പോള്‍ 150 പേജു വരുന്ന സത്യവാങ്മൂലം അഖില ഭാരതീയ മലയാളി സംഘ് നല്‍കിയിരുന്നു. ഇത് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചിരുന്നില്ല. തങ്ങളുടെ വാദങ്ങള്‍ പുനപ്പരിശോധനാ ഹരജി പരിഗണിക്കുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ തയ്യാറാവണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി സ്വാമി അയ്യപ്പദാസ്, മാതൃസമിതിക്കു വേണ്ടി ഡോ. ഗീത എന്നിവരും ഇന്നലെ പുനപ്പരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it