'ശബരിമല: കോടതിയില്‍ പോയത്് ആര്‍എസ്എസ്'

തിരുവനന്തപുരം: ആര്‍എസ്എസുമായി അടുപ്പമുള്ള ആളുകളാണ് ശബരിമലയില്‍ സ്ത്രീവേശനം അനുവദിച്ചുള്ള വിധിക്ക് വേണ്ടി കോടതിയില്‍ പോയത് എന്ന കാര്യം പുറത്തുവന്നിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിയുടെ ദേശീയ അധ്യക്ഷന് നല്ല സ്വാധീനമുള്ള ആളുകളാണ് കേസ് നടത്തിയത്. കേസ് നടത്തി വിധി നേടുകയും അതേ വിധിക്കെതിരേ വിശ്വാസികളെ തെരുവിലിറക്കുകയും ആ പേരില്‍ അമ്പലങ്ങളെ തന്നെ ആക്രമിക്കുകയുമാണ് ആര്‍എസ്എസ് ഇപ്പോള്‍ ചെയ്യുന്നതെന്നും കടകംപള്ളി ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നല്ല വക്കീലല്ലെന്നും കൊനഷ്ട്ട് കാര്യങ്ങള്‍ ചെയ്യുന്ന വക്കീലാണെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ എതിര്‍പ്പുള്ള വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it