Flash News

ശബരിമല കൊടിമര പ്രതിഷ്ഠ 25ന്



ശബരിമല: ക്ഷേത്രത്തിലെ പുതിയ സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ഠ ഈ മാസം 25ന് രാവിലെ 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ നടക്കും. മാളികപ്പുറത്തെ പ്രതിഷ്ഠ ഇന്ന് ഉച്ചയ്ക്ക് 12നും 12.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. കൊടിമര പ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യ കൊടിയേറ്റ് ഈ മാസം 28ന് രാവിലെ 9.17നും 10.15നും മധ്യേ നടക്കും. തുടര്‍ന്ന് 10 ദിവസത്തെ ഉല്‍സവബലി അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാവും.
Next Story

RELATED STORIES

Share it