Flash News

ശബരിമല: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി



തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല മകരവിളക്ക് ഉല്‍സവത്തോടനുബന്ധിച്ചുള്ള ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ —കെ —ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി തുടങ്ങി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലകളിലെയും സംസ്ഥാന തലത്തിലെയും മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. നവംബര്‍ 15 മുതല്‍ നിലയ്ക്കല്‍, പമ്പ, അപ്പാച്ചിമേട്, നീലിമല, സന്നിധാനം, എരുമേലി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ചെങ്ങന്നൂര്‍ ജില്ലാആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിലും മറ്റ് ഇടത്താവളങ്ങളിലും ആരോഗ്യ സേവന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല ഉല്‍സവത്തോടനുബന്ധിച്ച് നിലവിലുള്ള 14 ആംബുലന്‍സ് കൂടാതെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ സുസജ്ജമായ 108ന്റെ 4 ആംബുലന്‍സുകള്‍കൂടി ലഭ്യമാക്കിയിട്ടുണ്ട്. അയ്യപ്പഭക്തര്‍ മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യ നിര്‍ദേശങ്ങള്‍ എന്നിവ മലയാളത്തിലും മറ്റു ഭാഷകളിലും പ്രദര്‍ശിപ്പിക്കും. ഇത് സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും വകുപ്പിന്റെ സൈറ്റിലും നല്‍കും. കൂടാതെ മറ്റു സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍പ്പെടുത്താനും നടപടി സ്വീകരിക്കും സന്നിധാനത്തെയും പമ്പയിലേ 15നു പ്രവര്‍ത്തനം തുടങ്ങും. ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച് ആരോഗ്യപരിപാലനവും രോഗികള്‍ക്ക് ശുശ്രൂഷയും മരുന്നുവിതരണവും നടത്തും. നാലു മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ പമ്പയിലും നിലയ്ക്കല്‍ പ്രദേശങ്ങളിലും പ്രവര്‍ത്തനസജ്ജമാക്കും.—നിര്‍മാണം പൂര്‍ത്തീകരിച്ച സന്നിധാനം ഗവ. ആശുപത്രി ഈ തീര്‍ത്ഥാടന കാലം മുതല്‍  പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സന്നിധാനത്തിലും പമ്പയിലും സുരക്ഷിതമായ ഭക്ഷണം ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലേ—ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു തീരുമാനിച്ചു.— ഇതിനായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിന് പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 8592 999 666 എന്ന നമ്പറിലും തീര്‍ത്ഥാടകര്‍ക്ക് ആഹാരസുരക്ഷ സംബന്ധിച്ച പരാതികള്‍ വിളിച്ചറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.—
Next Story

RELATED STORIES

Share it