Flash News

ശബരിമല : ആര്‍ത്തവം സ്ത്രീശുദ്ധിയുടെ മാനദണ്ഡമെങ്കില്‍ പുരുഷശുദ്ധിയുടെ അളവുകോല്‍ എന്തെന്ന് കോടതി

ശബരിമല : ആര്‍ത്തവം സ്ത്രീശുദ്ധിയുടെ മാനദണ്ഡമെങ്കില്‍ പുരുഷശുദ്ധിയുടെ അളവുകോല്‍ എന്തെന്ന് കോടതി
X
sabarimala

ന്യൂഡല്‍ഹി: സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സുപ്രീം കോടതി. ആര്‍ത്തവമാണോ സത്രീ ശുദ്ധി അളക്കുന്നതിന്റെ മാനദണ്ഡമെന്നു ചോദിച്ച കോടതി അങ്ങിനെയെങ്കില്‍ പുരുഷന്റെ വിശുദ്ധിയുടെ അളവുകോല്‍ എന്താണെന്നും ചോദിച്ചു. വ്രതം എടുക്കാത്ത പുരുഷന്‍മാര്‍ക്ക് പതിനെട്ടാം പടി അല്ലാതെ സന്നിധാനത്തെത്താന്‍ മറ്റൊരു വഴി ഒരുക്കാറില്ലേയെന്നും  ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചു. ജീവശാസ്ത്രപരമായ പ്രത്യേകതകളുടെ പേരില്‍ വിവേചനം അനുവദിക്കാനാവില്ലെന്നും ലിംഗ വിവേചനം ഇല്ലെങ്കില്‍ മാത്രമേ ആചാരങ്ങള്‍ അംഗീകരിക്കാനാവൂയെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it