Pathanamthitta local

ശബരിമലയില്‍ ലാട്രിന്‍ബ്ലോക്ക് പൊളിച്ചുമാറ്റി



പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സൗജന്യമായി ഉപയോഗിച്ചിരുന്ന ലാട്രിന്‍ ബ്ലോക്ക് പൊളിച്ചു മാറ്റി. സംഭവത്തിന് പിന്നില്‍ വനം വകുപ്പിന്റെ ഇടപെടലാണെന്നാണ് ആക്ഷേപം.  മരക്കൂട്ടത്തുനിന്നും സന്നിധാനത്തെ വലിയനടപ്പന്തലിലേക്ക് വരുമ്പോള്‍ കെഎസ്ഇബി ഓഫീസിനും വനംവകുപ്പിന്റെ സെക്ഷന്‍ഓഫിസിനും ഐബിയ്ക്കും പിന്നിലായി ഉണ്ടായിരുന്ന 30ഓളം കക്കൂസുകളാണ് നശിപ്പിക്കപ്പെട്ടത്. ലാട്രിനുകളുടെ ആസ്ബസ്‌റ്റോസ്് ഷീറ്റുകളാല്‍ നിര്‍മ്മിച്ചമേല്‍ക്കൂരയുംഭിത്തിയുടെ ഭാഗങ്ങളുമാണ് തകര്‍ത്തിരിക്കുന്നത്. ശബരിമലയിലെ സ്വീവേജ്ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നെറ്റ് വര്‍ക്കുമായി ഈടോയ്‌ലറ്റ്് ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പ്് സ്ഥാപിക്കാന്‍ വനംവകുപ്പ് അനുവദിച്ചിരുന്നില്ല. അതിനാല്‍ കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ലാട്രിന്‍ ബ്ലോക്ക് പൂര്‍ണ്ണമായി  ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പറയപ്പെടുന്നുല്ല. ഇതോടെ വനം വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ വനഭുയിലെ ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം നിയന നടപടികളിലേക്ക് പോകും.
Next Story

RELATED STORIES

Share it