'ശബരിമലയില്‍ മലയരയന്മാരുടെ ആചാരങ്ങള്‍ പുനസ്ഥാപിക്കണം'

കോട്ടയം: ശബരിമലയില്‍ പന്തളം രാജാവിന്റെ കാലം മുതല്‍ മലയരയന്മാര്‍ നടത്തിവന്നിരുന്ന ആചാരങ്ങള്‍ പുനസ്ഥാപിക്കണമെന്നു മലയരയ മഹാസഭാ പ്രസിഡന്റ് സി കെ ശശിധരന്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയെ അംഗീകരിക്കുന്നില്ലെന്നും വിശ്വാസികള്‍ക്കൊപ്പമാണ് മലയരയന്മാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ മലയരയന്മാര്‍ നടത്തിവന്ന ആചാരങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കടന്നുവരവോടെയാണ് ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു. വൃശ്ചികം ഒന്നിന് നടതുറക്കുമ്പോള്‍ അവകാശങ്ങള്‍ പുനസ്ഥാപിച്ചു തരണമെന്നാവശ്യപ്പെട്ട് എരുമേലിയില്‍ നിന്നു സമാധാനപരമായി അവകാശസംരക്ഷണ യാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it