Flash News

ശബരിമലയില്‍ പ്രതിഷ്ഠിച്ച പുതിയ കൊടിമരത്തില്‍ കേടുപാട് കണ്ടെത്തി

ശബരിമലയില്‍ പ്രതിഷ്ഠിച്ച പുതിയ കൊടിമരത്തില്‍ കേടുപാട് കണ്ടെത്തി
X


പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രതിഷ്ഠിച്ച കൊടിമരത്തില്‍ കേടുപാട് കണ്ടെത്തി. സ്വര്‍ണം പൂശിയ കൊടിമരത്തിന്റെ ചില ഭാഗത്ത് നിറംമാറ്റം വന്നതായാണ് കണ്ടെത്തിയിട്ടുള്ളത് . രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിറംമാറ്റം വരുത്തിയതാണിതെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു. ഇതിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
സംഭവത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഡിജിപി: ടി.പി. സെന്‍കുമാറിനു പരാതി നല്‍കി.
നിര്‍മാണം ഏറ്റെടുത്തു നടത്തുന്നവര്‍ തമ്മിലുള്ള കുടിപ്പകയാകാം സംഭവത്തിന് പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം സ്വര്‍ണം പൂശുന്ന പ്രവൃത്തിക്കായി കൊടിമരത്തിനു സമീപം സൂക്ഷിച്ചിരുന്ന മെര്‍ക്കുറി ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ തൊഴിലാളികളുടെ അശ്രദ്ധമൂലം കൊടിമരത്തില്‍ വീണതാണോയെന്നും സംശയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച്  അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ഇന്നുച്ചയ്ക്ക്  1.50ഓടെ പ്രതിഷ്ഠാ ചടങ്ങുകള്‍പൂര്‍ത്തിയാക്കിയശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും സ്ഥലത്തുനിന്ന് മാറിയപ്പോഴാണ് സംഭവം ഉണ്ടായതെന്നും സംശയിക്കുന്നു.
പ്രതിഷ്ഠാ ചടങ്ങുകള്‍ ദര്‍ശിക്കാനായി നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

Next Story

RELATED STORIES

Share it