ശബരിമലയില്‍ അന്നദാനം ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അന്നദാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തണമെന്ന് ഹൈക്കോടതി. മറ്റ് ഏജന്‍സികളും വ്യക്തികളും അന്നദാനം നടത്തുന്നില്ലെന്ന് സംസ്ഥാന പോലിസ് മേധാവിയും ശബരിമല പോലിസ് ചീഫ് പോലിസ് കോ-ഓഡിനേറ്ററും ഉറപ്പു വരുത്തണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ശ്രമദാനത്തിനു തയ്യാറാവുന്നവര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറുടെ അനുമതി തേടണം. ശബരിമലയില്‍ വിതരണം നടത്തുന്ന ആഹാരത്തിന്റെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പരിശോധിക്കണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it