Kerala

ശബരിമലയിലെ സ്വര്‍ണ്ണ കൊടിമരത്തിന് കേട് വരുത്തിയ സംഭവം: ദുരുഹതയില്ലെന്ന് ഐജി മനോജ് എമ്പ്രഹാം

ശബരിമലയിലെ സ്വര്‍ണ്ണ കൊടിമരത്തിന് കേട് വരുത്തിയ സംഭവം: ദുരുഹതയില്ലെന്ന് ഐജി മനോജ് എമ്പ്രഹാം
X


പത്തനംതിട്ട:ശബരിമലയിലെ സ്വര്‍ണ്ണ കൊടിമരത്തിന് കേട് വരുത്തിയ സംഭവത്തില്‍ ദുരുഹതയില്ലെന്ന് ഐജി മനോജ് എമ്പ്രാ ഹാം.പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ പ്രതികളെ ചോദ്യം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അതദേഹം.
അന്ധ്രയിലെ ആചാരം ഇവിടെയും ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടുതല്‍ വിശദമായ അന്വേഷണത്തിനായി അന്ധ്രയില്‍ നിന്നുള്ള പൊലീസ് സംഘം പ്രതികളെ ചോദ്യം ചെയ്യും.പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ വിശ്വസനീയമാണെന്നാണ് മനസ്സിലായത്. കൂടുതല്‍ അന്വേഷണത്തിനായി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുടെ നാട്ടിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളില്‍ ഒരാള്‍ 30 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്ന ഗുരുസ്വാമിയും ഒരാള്‍ 18 വര്‍ഷമായി ദര്‍ശനം നടത്തുന്ന അളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമലയില്‍ കൂടുതല്‍ ശക്തമായ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊടിമരത്തിന് ഭയപ്പെട്ട തരത്തിലുള്ള കേടുപാടുകള്‍ ഉണ്ടായിട്ടില്ല. ഉണ്ടായ കേടുപാടുകള്‍ ഇന്നലെത്തന്നെ പരിഹരിച്ചു കഴിഞ്ഞു. ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. അതുകൊണ്ട് തന്നെ സന്നിധാനത്ത് കൂടുതല്‍  ശക്തമായ സുരക്ഷയും നിരീക്ഷണ സംവിധാനവും ഒരുക്കണമെന്ന് ദേവസ്വം ബോര്‍ഡിന് ആവശ്യപ്പെടാന്‍  ഭഗവാന്‍ നല്‍കിയ അവസരമായാണ് ഈ സംഭവത്തെ കാണുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it