Flash News

ശബരിമലയിലെ സ്ത്രീ പ്രവേശനം: ഭരണഘടനാ ബെഞ്ചിന് വിട്ടു

ശബരിമലയിലെ സ്ത്രീ പ്രവേശനം: ഭരണഘടനാ ബെഞ്ചിന് വിട്ടു
X

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ശബരിമല ക്ഷേത്രത്തില്‍ പ്രായ ഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്നും, ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ബെഞ്ച് പരിശോധിക്കുക. ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയിരുന്നത്. ആവശ്യമെങ്കില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഹര്‍ജി വിടുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it