ശബരിമലയിലെ സ്ത്രീ പ്രവേശനം വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്ന് കുമ്മനം

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ക്ഷേത്ര തന്ത്രിമാരും വിശ്വാസികളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ മതക്കാരുടെയും ആരാധനാലയങ്ങളില്‍ ലിംഗ സമത്വം നടപ്പാക്കി സ്ത്രീകള്‍ക്കും പ്രവേശനം നടപ്പാക്കുമെന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോയെന്നു കുമ്മനം വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലമായ പിണറായിയിലാണ് ഏറ്റവും ഭീകരമായ ആക്രമണങ്ങള്‍ നടന്നത്.
Next Story

RELATED STORIES

Share it