Flash News

ശബരിമലയിലെ സ്ത്രീപ്രവേശനം ശക്തമായി എതിര്‍ക്കുമെന്ന് സുഗതകുമാരി

ശബരിമലയിലെ സ്ത്രീപ്രവേശനം ശക്തമായി എതിര്‍ക്കുമെന്ന് സുഗതകുമാരി
X
sugatha

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെക്കൂടി പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി നിലപാടിനെ ശക്തമായി എതിര്‍ക്കുമെന്ന് കവിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ സുഗതകുമാരി. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് പിക്‌നിക് പോകേണ്ട സ്ഥലമല്ല ശബരിമലയെന്നും ഇതൊരു മനുഷ്യാവകാശപ്രശ്‌നമായി കണക്കാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

തെറ്റ് എത്ര  ഉന്നതമായ നീതിപീഠം പറഞ്ഞാലും തെറ്റു തന്നെയാണെന്നും സുഗതകുമാരി പറഞ്ഞു. തീര്‍ഥാടകരുടെ ബാഹുല്യം മൂലം പ്രകൃതിക്ക് താങ്ങാനാവാത്ത സ്ഥിതിയാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്്. ഇതിനു പുറമെ ലക്ഷക്കണക്കിന് സ്ത്രീകള്‍ കൂടി അവിടേക്കു ചെന്നാല്‍ സ്ഥിതി ഗുരുതരമാകും. ഇതിനെല്ലാം പുറമെ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തട്ടിക്കൊണ്ടുപോകലുമെല്ലാം ഉണ്ടായേക്കുമെന്നും അത്തരമൊരു സ്ഥിതിയിലേക്കു പോകണോ എന്ന് ആലോചി്ക്കണമെന്നും അവര്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it