ശബരിമലയിലും പരിസരത്തും ജനുവരി 26 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: ജനുവരി 26 മുതല്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സന്നിധാനം, നിലയ്ക്കല്‍, പമ്പ, ട്രക്കിങ് റൂട്ട്, എരുമേലി എന്നിവിടങ്ങളില്‍ കുപ്പി അടക്കമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കരുതെന്നാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കാനനപാതകളിലടക്കം അമിതമായി പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പരിസ്ഥിതിക്കും വന്യ ജീവികളുടെ ജീവനും ഭീഷണിയാണെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സമ്പൂര്‍ണ നിരോധനം നടപ്പാവുന്നതോടെ ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ എന്ത് സൗകര്യമാണ് സ്വീകരിക്കുന്നതെന്നതു സംബന്ധിച്ച് ഈ മാസം തന്നെ നിലപാടറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കുടിവെള്ളം വില്‍ക്കുന്ന പ്ലാസ്റ്റിക് കുപ്പികളാണ് ഏറ്റവുമധികം അലക്ഷ്യമായി നിക്ഷേപിക്കപ്പെടുന്നതെന്നും ഇതുള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മലിനീകരണം അതി രൂക്ഷമാണെന്നുമാണ് ടൈഗര്‍ റിസര്‍വിന്റെ ചുമതലയുള്ള പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഓഫിസര്‍ കോടതിക്ക് റിപോര്‍ട്ട് നല്‍കിയത്.
Next Story

RELATED STORIES

Share it