ശബരിമല:ഇരട്ട നിലപാടുമായി ദേവസ്വം

തിരുവനന്തപുരം/കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇരട്ട നിലപാടുമായി ദേവസ്വംബോര്‍ഡ്.സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രത്യേക സൗകര്യമൊരുക്കുമെന്ന മുന്‍ നിലപാടില്‍ നിന്നു ദേവസ്വം ബോര്‍ഡ് പിന്‍മാറുന്നു.
മുന്‍വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാവില്ല. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. തുടര്‍നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് കോടതി വിധി നടപ്പാക്കുന്നതില്‍ പ്രത്യേക താല്‍പര്യമോ താല്‍പര്യമില്ലായ്മയോ ഇല്ല. 18ാംപടിയില്‍ വനിതാ പോലിസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സ്ഥിതിഗതികളെല്ലാം ഹൈക്കോടതിയെ അറിയിക്കും. കോടതിയുടെ നിര്‍ദേശത്തിനനുസരിച്ച് പരസ്പരം ആലോചിച്ചേ മുന്നോട്ടു പോവൂ. ആരോടും ദേവസ്വംബോര്‍ഡിന് വാശിയില്ലെന്നും എ പത്മകുമാര്‍ അറിയിച്ചു.അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണ പത്രിക സമര്‍പ്പിച്ചു. ഇത്തവണ നിലക്കലില്‍ ബേസ് ക്യാംപ് ആയി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഇവിടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലും സന്നിധാനത്തും സ്ത്രീകള്‍ക്ക് വിരിവയ്ക്കാന്‍ പ്രത്യേക കേന്ദ്രമൊരുക്കും. നിലക്കലില്‍ നിലവിലുള്ള 400 ശുചിമുറികള്‍ക്ക് പുറമെ 500 എണ്ണം കൂടി നിര്‍മിക്കും. ഇതില്‍ 100 എണ്ണം സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി സജ്ജീകരിക്കും. സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനായി പ്രേത്യക സൗകര്യവുമൊരുക്കും. പമ്പ ബസ് സ്റ്റാന്റിനടുത്തും മരക്കൂട്ടത്തും സ്ത്രീകള്‍ക്കായി 25 ബേയാ ടോയ്‌ലറ്റുകള്‍ വീതം സ്ഥാപിക്കും. ഹില്‍ടോപ്പ് ഭാഗത്തേക്കുള്ള റോഡ് ഉപയോഗയോഗ്യമാക്കിയാല്‍ മാത്രേമ സ്ത്രീകളടക്കമുള്ളവരെ കടത്തിവിടുകയുള്ളൂവൈന്നും ബോര്‍ഡ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it