Pravasi

ശഫാഫ് സിലിണ്ടറുകള്‍ക്ക് ക്ഷാമം; റമദാനില്‍ പ്രയാസം നേരിടുന്നതായി ഉപഭോക്താക്കള്‍



ദോഹ: ശഫാഫ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുന്നത് റമദാനില്‍ പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. വീട്ടാവശ്യത്തിന് വേണ്ടി വുഖൂദ്  വിതരണം ചെയ്യുന്ന ശഫാഫ് സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും കിട്ടാനില്ലാത്ത സ്ഥിതിയാണ്. റീട്ടെയില്‍ വിപണിയിലെത്തുന്ന സിലിണ്ടറുകള്‍ ഒരു മണിക്കൂറിനകം തന്നെ വിറ്റുതീരുകയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി താന്‍ ശഫാഫ് സിലിണ്ടറിന് വേണ്ടി ശ്രമിക്കുകയാണെന്നും സാധാരണയായി സിലിണ്ടര്‍ വാങ്ങുന്ന സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വിളിച്ചാല്‍ സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും നജ്മയിലെ ഒരു ഉപഭോക്താവ് പറഞ്ഞു. ശനിയാഴ്ച കട തുറന്നു മണിക്കൂറുകള്‍ക്കകം തന്നെ പല അംഗീകൃത ശഫാഫ് വില്‍പ്പന കടകളിലും സ്റ്റോക്ക് തീര്‍ന്നതായാണ് അന്വേഷണത്തില്‍ മനസ്സിലായതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. റമദാന്‍ ആയതിനാല്‍ ഗ്യാസ് ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. ദിവസേന 100 സിലിണ്ടറുകളാണ് എത്തുന്നതെന്നും എന്നാല്‍ അത് മണിക്കൂറുകള്‍ക്കകം വിറ്റു തീരുന്നതായും നജ്്മയിലെ ഫാസ് സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ പറഞ്ഞു. വക്‌റയിലെയും റയ്യാനിലെയും സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകളും ഇക്കാര്യം സ്ഥിരീകരിച്ചു. വുഖൂദ് പെട്രോള്‍ സ്‌റ്റേഷനുമായി ബന്ധപ്പെട്ട സിദ്‌റ സ്റ്റോറുകളിലും ശഫാഫ് സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുന്നതായാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it