Flash News

ശനി ശിംഘനാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു

ശനി ശിംഘനാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു
X
shani

മുംബൈ: ഏറെനാളത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ശനി ശിംഘനാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും അധികൃതര്‍ പ്രവേശനം അനുവദിച്ചു. ലിംഗവിവേചനമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ബോംബെ ഹൈക്കോടതി വിധി നടപ്പാക്കിക്കിട്ടാന്‍ ആക്ടിവിസ്റ്റായ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമാണ്  ഒടുവില്‍ വിജയം കണ്ടത്. കോടതിവിധിയുണ്ടായിട്ടും ക്ഷേത്രം അധികൃതര്‍ തുടര്‍ന്ന വിലക്ക് ലംഘിച്ച് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു.
[related]വിലക്ക് നീക്കിയെങ്കിലും സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കില്ലെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്. നേരത്തെ പുരുഷന്‍മാര്‍ക്ക് മാ്ത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രത്തിലെ പവിത്രസ്ഥാനത്ത് ഇപ്പോള്‍ എല്ലാവര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ളയിടങ്ങളിലെല്ലാം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന കോടതി വിധി മറികടക്കാനാണിത്.
Next Story

RELATED STORIES

Share it