ശനിയിലും ജീവന്‍? കൗതുകത്തോടെ ലോകം

വാഷിങ്ടണ്‍: ഭൂമിയിലെ പോലെ ജീവന്റെ കണികക ള്‍ കണ്ടെത്താന്‍ സൗരയൂഥത്തില്‍ മറ്റൊരിടത്തു സാധിക്കുമോയെന്ന ശാസ്ത്ര ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിന് സാധിക്കുമെന്നു ഗവേഷകര്‍.
ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ എകകോശ ജീവികളുടെ ഒരു കോളനിയുണ്ടാവാമെന്നാണു ഗവേഷകര്‍ കരുതുന്നത്. യൂനിവേഴ്‌സിറ്റി ഓഫ് വിയന്നയിലെ മൈക്രോ ബയോളജിസ്്റ്റ് ഡോ. സൈമന്‍ റിട്ട്മാനും സംഘവുമാണു ഗവേഷണത്തിനു പിന്നില്‍. ഇതിനു മുമ്പ് സംഘം നടത്തിയ പഠനത്തില്‍ മഞ്ഞുപാളികള്‍ മൂടിയ എന്‍സെലാഡസിന്റെ ഉപരിതലത്തിനു താഴെ സമുദ്രം ഒഴുകുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാലിപ്പോള്‍ മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, അമോണിയ, ഹൈഡ്രജന്‍ എന്നിവയുടെ സാന്നിധ്യവും കൂടി കണ്ടെത്തിയിരിക്കുന്നതു ജീവന്റെ സാധ്യതയായാണു ശാസ്ത്രം നോക്കിക്കാണുന്നത്.
ഉപഗ്രഹത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണോ, ജൈവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണോ ഇത്തരം മീഥൈനും മറ്റു വാതകങ്ങളും ഉണ്ടായിരിക്കുന്നതെന്നു മാത്രം ഇനിയറിഞ്ഞാല്‍ മതി. നാച്ചുര്‍ കമ്മ്യൂണിക്കേഷന്‍സിലാണ് ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it