ശനിക്ഷേത്രത്തില്‍ കടക്കാനെത്തിയ വനിതകളെ തടഞ്ഞു

അഹ്മദ്‌നഗര്‍: സ്ത്രീകള്‍ക്ക് വിലക്കുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വനിതാ സന്നദ്ധ പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. മഹാരാഷ്ട്രയിലെ അഹ്മദ്‌നഗര്‍ ജില്ലയിലെ ശനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാ ന്‍ ശ്രമിച്ച റാണരാഗിണി ബ്രിഗേഡ് എന്ന സംഘടനയുടെ 400ഓളം പ്രവര്‍ത്തകരെയാണ് ക്ഷേത്രത്തിന് 70 കിമീ അകലെ വച്ച് പോലിസ് തടഞ്ഞത്.
ചൊവ്വാഴ്ചയാണ് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ വനിതകള്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. നൂറ്റാണ്ടുകളായി ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല. അറസ്റ്റ് ചെയ്ത ഇവരെ പോലിസ് വൈകീട്ട് പൂനയിലേക്ക് ബസ് കയറ്റിവിട്ടു. രാജ്യത്ത് പുരുഷനും സ്ത്രീക്കും തുല്യ സ്ഥാനമാണുള്ളതെന്നും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നുമാണ് വനിതകള്‍ ആവശ്യപ്പെട്ടത്. സ്ത്രീകള്‍ക്കുള്ള നിരോധനം നീക്കാന്‍ ക്ഷേത്രം അധികാരികളും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരവും ഹിന്ദു മതവും സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. മുന്‍ കാലങ്ങളിലെ ആചാരങ്ങള്‍ മാറ്റം വരുത്തുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആരാധനയില്‍ വിവേചനം കാണിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. ചര്‍ച്ചയിലൂടെ ക്ഷേത്ര ഭരണാധികാരികള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണണം-ഫഡ്‌നാവിസ് ട്വിറ്ററില്‍ കുറിച്ചു.
സ്ത്രീകളുടെ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it