ശത്രു സ്വത്ത് നിയമഭേദഗതി ബില്ല് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: 48 വര്‍ഷം പഴക്കമുള്ള ശത്രു സ്വത്ത് നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇത്തരം സ്വത്തുക്കള്‍ നിലവില്‍ കൈവശംവച്ചവരില്‍ നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് ജനുവരി 7ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമാണ് ഭേദഗതി ബില്ല് കൊണ്ടുവന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷം 1968ലാണു ശത്രു സ്വത്ത് നിയമം പ്രാബല്യത്തിലായത്. ഈ നിയമം ഭേദഗതി ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണു മോദി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.
1965ലും 1971ലും ഇന്ത്യ-പാക് യുദ്ധം നടന്നപ്പോള്‍ ഇന്ത്യയില്‍ നിന്ന് ജനങ്ങള്‍ പാകിസ്താനിലേക്കു കുടിയേറിയിരുന്നു. പാകിസ്താന്‍ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ പ്രതിരോധ നിയമത്തിലെ ചട്ടപ്രകാരം ഇന്ത്യാ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
1966 ജനുവരി 10ന് ഒപ്പുവച്ച താഷ്‌കന്റ് കരാറില്‍ ഇരുരാജ്യങ്ങളും കൈയടക്കിയ സ്വത്തുക്കള്‍ തിരിച്ചുനല്‍കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പാകിസ്താന്‍ 1971ല്‍ തന്നെ അവരുടെ രാജ്യത്തുള്ള സ്വത്തുക്കള്‍ വിട്ടുകൊടുത്തിരുന്നു.
Next Story

RELATED STORIES

Share it