kasaragod local

ശത്രുത വച്ചുപുലര്‍ത്താത്ത നേതാവ്

കാസര്‍കോട്: രാഷ്ട്രീയത്തില്‍ ഒരിക്കലും ശത്രുതാമനോഭാവം വച്ചുപുലര്‍ത്താത്ത നിലപാടായിരുന്നു ചെര്‍ക്കളത്തിന്റേത്. 1980ല്‍ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഐ രാമറൈ വിമത സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. പതിനായിരത്തോളം വോട്ടുകള്‍ രാമറൈ നേടിയിരുന്നു.
ഈ തിരഞ്ഞെടുപ്പില്‍ ചെര്‍ക്കളം 156 വോട്ടുകള്‍ക്ക് സിപിഐയിലെ ഡോ. സുബ്ബറാവുവിനോട് പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് ഐ രാമറൈയായിരുന്നു. ഇദ്ദേഹത്തെ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് എത്തിക്കുന്നതില്‍ ചെര്‍ക്കളം നേതൃപരമായ പങ്കാണ് വഹിച്ചത്.
20 വര്‍ഷത്തോളം ലീഗിനെതിരെ മല്‍സരിച്ചിരുന്ന പഴയ ഐഎന്‍എല്‍ നേതാവ് എന്‍ എ നെല്ലിക്കുന്ന് ലീഗില്‍ ചേര്‍ന്നതോടെ 2011ലും 2016ലും ഇദ്ദേഹത്തെ കാസര്‍കോട് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതില്‍ ചെര്‍ക്കളം മുന്‍പന്തിയിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി സിദ്ദീഖ് ആറായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയത്ത് ചെര്‍ക്കളം അസുഖംമൂലം ചികില്‍സയിലായിരുന്നു. ചെര്‍ക്കളത്തിന്റെ അസാന്നിധ്യംമൂലമായിരുന്നു അന്ന് എല്‍ഡിഎഫിന് വിജയം നേടാനായത്. പാര്‍ട്ടി പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് വേളകളില്‍ സജീവമാക്കാന്‍ ചെര്‍ക്കളത്തിനുണ്ടായത് പ്രത്യേക കഴിവ് തന്നെയായിരുന്നു.
Next Story

RELATED STORIES

Share it