ശക്തികേന്ദ്രങ്ങളില്‍ ഐഎന്‍ടിയുസി ഒറ്റയ്ക്ക് മല്‍സരിക്കും: ചന്ദ്രശേഖരന്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഐഎന്‍ടിയുസിയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. കൊല്ലത്തു ചേര്‍ന്ന 14 ജില്ലകളിലെയും സംഘടനയുടെ ജില്ലാ പ്രസിഡന്റുമാരുടെ സംയുക്ത യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കില്ല. മറ്റു പോഷക സംഘടനകളെ സ്ഥാനാര്‍ഥിത്വ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചെങ്കിലും ഐഎന്‍ടിയുസിയെ അവഗണിക്കുകയായിരുന്നുവെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it