malappuram local

ശക്തമായ മഴയ്ക്ക് സാധ്യത: മീന്‍ പിടിക്കാന്‍ കടലില്‍ പോവരുത്

മലപ്പുറം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ജൂണ്‍ 11  മുതല്‍  14  വരെ  ശക്തമായതോ അതിശക്തമായതോ  ആയ  മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരളത്തീരത്ത്— മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍  മത്സ്യത്തൊഴിലാളികള്‍ ലക്ഷദീപന്റെ  പടിഞ്ഞാറേ ഭാഗത്തു  മത്സ്യബന്ധത്തിന് പോകരുത്.
കര്‍ണ്ണാടക, ലക്ഷദീപ് കേരളതീരങ്ങളില്‍ മത്സ്യബന്ധത്തിന്  പോകുന്നവര്‍ക്കും  ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. കേന്ദ്ര ജലകമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി  താലൂക്ക് കണ്ട്രോള്‍റൂമുകള്‍ ജൂണ്‍ 15 വരെ 24 മണിക്കുറും പ്രവര്‍ത്തിക്കും. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ കയ്യില്‍ കരുതണം. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തും.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടി സ്വീകരിക്കും. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍പുഴകളിലും, ചാലുകളിലും, വെള്ളക്കൈട്ടുകളിലും മഴയത്ത് ഇറങ്ങാതിരിക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്— ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
Next Story

RELATED STORIES

Share it