Kollam Local

ശക്തമായ മഴയെ തുടര്‍ന്ന് ഫാക്ടറി ചൂള തകര്‍ന്ന് വീണു : ഒഴിവായത് വന്‍ ദുരന്തം



ചന്ദനത്തോപ്പ്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കശുവണ്ടി ഫാക്ടറിയിലെ ചൂള തകര്‍ന്ന് വീണു. ചന്ദനത്തോപ്പ് കുഴിയം എക്‌സലന്റ് കശുവണ്ടി ഫാക്ടറിയിലെ ചൂളയാണ് അര്‍ദ്ധരാത്രിയോട് കൂടി തകര്‍ന്ന് വീണത്. ചൂള പൂര്‍ണ്ണമായും സമീപത്തെ റോഡിലെ വൈദ്യുതി പോസ്റ്റിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചന്ദനത്തോപ്പ്- ചെമ്മക്കാട് റോഡിലെ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. രാത്രി ആയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ റോഡിലെ അവശിഷ്ടങ്ങള്‍ നീക്കിയതിന് ശേഷം ഉച്ചയോട് കൂടിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി പോസ്റ്റുകളുടെ അറ്റകുറ്റപണി തീര്‍ത്ത ശേഷം വൈകീട്ടോട് കൂടിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.———
Next Story

RELATED STORIES

Share it