Flash News

ശക്തമായ പുന: ക്രമീകരണം നടത്തും: വിഎം സുധീരന്‍

ശക്തമായ പുന: ക്രമീകരണം നടത്തും: വിഎം സുധീരന്‍
X
vm-sudheeran

ന്യൂഡല്‍ഹി: കെപിസിസിയില്‍ ശക്തമായ പുന:ക്രമീകരണം നടത്തുമെന്ന് വിഎം സുധീരന്‍. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ തോല്‍വിയ്ക്ക് കാരണം ഭരണത്തെ നയിച്ചവരുടെ വീഴ്ചയാണെന്ന നിലപാടാണ് എടുത്തത്.
രാഷ്ട്രീയത്തില്‍ പരാജയം ശാശ്വതമല്ലെന്നും യോഗ്യത മാനദണ്ഡമാക്കി പാര്‍ട്ടിയില്‍ പുന:സംഘടന നടത്തുമെന്നും സുധീരന്‍ പറഞ്ഞു. സംഘടനാ തലത്തില്‍ കാതലായ മറ്റം കൊണ്ട് വന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുമെന്നും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക ശേഷം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെപിസിസിയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ സംസാരിച്ച് പരിഹരിക്കുമെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിയെ വിജയത്തിലേക്കെത്തിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസിയില്‍ നേതൃമാറ്റ ചര്‍ച്ച ശക്തമായ സാഹചര്യത്തിലാണ് സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് പിന്തുണ ഉറപ്പിക്കാന്‍ സുധീരന്‍ ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it