kozhikode local

ശക്തമായ കാറ്റും മഴയും തുടരുന്നു; വടകര മേഖലയില്‍ വ്യാപക നാശം

വടകര: വടകരയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. പുതുപ്പണത്ത് മുപ്പതിലധികം വീടുകള്‍ക്ക് കനത്തനാശം. വടകരയിലെ കയര്‍ സഹകരണ സംഘത്തിന്റെ മേല്‍ക്കുരയിലെ സിങ്ക് ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ പാറിപ്പോയി.
പ്രദേശത്തെ നൂറുകണക്കിന് വാഴകളും തെങ്ങ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചു. കുന്താപ്പുറത്ത് ദാമോദരന്‍, പാഞ്ചു, മന്ദി, കുന്താപുറത്ത് മീത്തല്‍ ബാലന്‍, ചാക്യാര്‍ കണ്ടിയില്‍ മണിബാബു എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ ഫലവൃക്ഷങ്ങള്‍ വീണ് വീട് തകരുകയും, മേല്‍ക്കൂരയിലെ ഓട് പാറിപ്പോവുകയും ചെയ്തു. പുതുപ്പണം അനന്തോത്ത് പ്രദീപന്റെ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കുര തകര്‍ന്നു. പടിഞ്ഞാറെ കുഞ്ഞിവയലില്‍ ജാനു, ഏറങ്കയ്യില്‍ മഹമൂദ്, സുരേന്ദ്രന്‍, അരുണന്‍ എന്നിവരുടെ വീടിനു മുകളിലെ ഓട് ശക്തമായ കാറ്റില്‍ പാറിപ്പോയി. കുന്നുമ്മല്‍ കരുണന്റെ വീടിനു മുകളില്‍ തേക്ക് മരം വീണ് തകര്‍ന്നു.
കിഴക്കെ കുന്നി വയലില്‍ മമ്മദ്, കുന്നിവയലില്‍ സന്തോഷ് എന്നിവരുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു.
ചെറിയ പറമ്പത്ത് രതി ചന്ദ്രന്റെ വീടിനു മുകളില്‍ പുളിമരം വീണ്ണു. അരവിന്ദഘോഷ് റോഡിലെ ദിനേശ് ബീഡി കമ്പനിയുടെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. ആറ്റുവയലില്‍ ശാരദയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ഏറങ്കയ്യില്‍ ബിന്ദുവിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. മാങ്ങില്‍ എംടി അനുരയുടെ വീടിനോട് ചേര്‍ന്നുള്ള കൂടയുടെ മേല്‍ക്കൂര കാറ്റില്‍ പാറിപ്പോയി. അരക്കണ്ടി രാജീവന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പാറിപ്പോയി. കല്ലായിന്റവിട പുഷ്പാ ബാബുവിന്‍െര്‍റ പറമ്പിലേക്ക് ഫലവൃക്ഷങ്ങള്‍ വീണു. പാലോളിപ്പാലത്തെ ഹ്യൂണ്ടായ് കാര്‍ ഷോറൂമിന്റെ ചില്ലുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു. ഈ പ്രദേശങ്ങളിലെല്ലാം തന്നെ വൈദ്യുതി ബന്ധം പാടെ തകരാറിലായി. ഉള്‍പ്രദേശത്തെ റോഡുകള്‍ മിക്കവയും വെള്ളത്തിനടിയിലായിരിക്കുകയാണ്. സികെ നാണു എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍, വാര്‍ഡ് കൗന്‍സിലര്‍മാര്‍, നഗരസഭ എഞ്ചിനീയര്‍ എന്നിവര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it