ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു
BY Sumeera SMR6 Jan 2016 4:40 AM GMT
Sumeera SMR6 Jan 2016 4:40 AM GMT
തളിപ്പറമ്പ്: നെല്ലിപ്പറമ്പത്ത് തലോറയില്‍ ശക്തമായ കാറ്റില്‍ ഓടിട്ട വീട് തകര്‍ന്നു. വീട്ടു ചുമര് പൂര്‍ണമായും തകര്‍ന്നെങ്കിലും താമസക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി.
തലോറയിലെ കക്കാടന്‍ പാറുവിന്റെ വീടാണ് തകര്‍ന്നത്. സഹോദരന്റെ മകള്‍ ദീപയും ഭര്‍ത്താവ് പ്രകാശനും മക്കളുമാണ് ഇവിടെ താമസം. കുട്ടികള്‍ സ്കൂളിലും ദീപ ഈ സമയത്ത് ക്ഷേത്രത്തിലേക്കും പോയിരുന്നു.
പ്രകാശനാകട്ടെ ജോലിക്കും പോയതിനാല്‍ അപകടം ഒഴിവായി. ഈ സമയം പാറു വീട്ടിന് പുറത്തേക്കിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ചുമര് പാടെ തകര്‍ന്നിട്ടുണ്ട്. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും വീട്ട് സാമഗ്രികളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ജീജ. കുറ്റ്യേരി വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു.

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT