ernakulam local

ശക്തമായ കാറ്റിലും മഴയിലും രണ്ടു വീടുകള്‍ തകര്‍ന്നു



കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ടു വീടുകള്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയുണ്ടായ കാറ്റില്‍ ആഞ്ഞിലി മരങ്ങള്‍ കടപുഴകി വീണാണ് കക്കാട്ടൂര്‍ കുഞ്ഞംകുടി കൃഷ്ണന്‍കുട്ടിയുടെ വീട് തകര്‍ന്നത്. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. പാണ്ഡ്യേപ്പിള്ളി ഷാജന്റെ വീടിന് മുകളിലും മരം വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അറക്കല്‍തോട്ടത്തില്‍ ചെറിയാന്റെ പാകമെത്താത്ത 400 ഏത്തവാഴകള്‍ കാറ്റില്‍ മറിഞ്ഞു വീണ് നശിച്ചു. ചെറുകര സ്‌കറിയയുടെ പുരയിടത്തില്‍ പാട്ടവ്യവസ്ഥയില്‍ കൃഷി ചെയ്തിരുന്നതാണ് ഇവ. കക്കാട്ടൂര്‍ തടത്തികുടി നാരായണന്റെ 175 കുലച്ച ഏത്തവാഴകളും ഒടിഞ്ഞ് വീണ് നശിച്ചു. പള്ളിച്ചാംകുടി ആന്റണി, എടയത്ത് ശിവന്‍, കണ്ടോത്ത് തോമസ്‌കുട്ടി, കണ്ടോത്ത് കുരുവിള എന്നിവരുടെ 100 വീതം ടാപ്പിങ് നടത്തി കൊണ്ടിരുന്ന റബര്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് നശിച്ചിട്ടുണ്ട്. മൈലൂര്‍ പൂക്കുന്നേല്‍ മീരാന്റെ 50 ഏത്തവാഴകള്‍ നശിച്ചു. നാശനഷ്ടങ്ങള്‍ നേരിട്ട പ്രദേശങ്ങള്‍ ജനപ്രതിനിധികളും റവന്യൂ, പഞ്ചായത്ത് അധികൃതരും സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it