ശംസുല്‍ ഉലമ കീഴന സ്‌നേഹത്തിന്റെ പൂമരം: സമദാനി

നാദാപുരം: ഭീകരതയ്ക്ക് മതത്തിന്റെ മേലങ്കിയണിയിക്കുന്നത് ഒരിക്കലും ശരിയല്ലെന്ന് അബ്ദുസ്സമദ് സമദാനി. മതത്തിന്റെ അടിസ്ഥാനം സ്‌നേഹമാണെന്നും സ്‌നേഹമില്ലാതെ മതമില്ലെന്നും അതായിരുന്നു കീഴനയുടെ ജീവിതം. ആ ജീവിതമാണ് മതത്തിന്റെ പ്രതീകമെന്നും അദ്ദേഹം പറഞ്ഞു. കീഴനയുടെ പതിനാറാം ആണ്ട് അനുസ്മരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി.
ലാളിത്യത്തിന്റെയും സൂക്ഷ്മതയുടെയും കാരുണ്യത്തിന്റെയും ഏറ്റവും വലിയ പൂമരമായിരുന്നു കീഴനയെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ കെ കുഞ്ഞാലി ഉസ്താദ്, എന്‍ കെ കുഞ്ഞാലി മാസ്റ്റര്‍, അഹ്മദ് ബാഖവി അരൂര്‍, മുജീബ് വഹബി നാദാപുരം, പി ശാദുലി, സയ്യിദ് ഹസന്‍ സഖാഫി കൊടക്കന്‍, ഇല്ലത്ത് അന്ത്രു മുസ്‌ല്യാര്‍, പടിഞ്ഞാറയില്‍ അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ സംസാരിച്ചു.
എ നജീബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. രാവിലെ നടന്ന 'മധുര സ്മരണ' എം എച്ച് വെള്ളവങ്ങാട് ഉദ്ഘാടനം ചെയ്തു. വാണിയൂര്‍ അന്ത്രുഹാജി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it