ശംസുദ്ദീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല : കാന്തപുരം
BY ajay G.A.G19 May 2016 1:22 PM GMT
X
ajay G.A.G19 May 2016 1:22 PM GMT
ദുബയ്: മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ശംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് പ്രസംഗിച്ചത് അഭ്ിപ്രായം മാത്രമായിരുന്നുവെന്നും ഇത് ഒരു പ്രഖ്യാപനമോ ആഹ്വാനമോ ആയിരുന്നില്ലെന്നും കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാര്. മുസ്ലിം ലീഗിനെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ടില്ല. അതേ സമയം മര്‍ക്കസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പങ്കാളിയായ സ്ഥാനാര്‍ത്ഥിയ പരാജയപ്പെടുത്താന്‍ മര്‍ക്കസ് പൂര്‍വ്വ വിദ്യാര്ത്്ഥികളുടെ യോഗത്തിലാണ് ഇക്കാര്യം പ്രസംഗിച്ചത്. കൊലപാതക രാഷ്ട്രീയത്തിനെ എതിര്‍ക്കുകയെന്നത് തന്റെ ബാധ്യതയാണ്. മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതില്‍ തന്റെ അഭിപ്രായം പറയേണ്ടതില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയേയും നേരിട്ട് തോല്‍പ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അതേ സമയം മണ്ണാര്‍ക്കാട് ഒഴികെയുള്ള സംഘടന സഹായിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്. കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങള്‍ ഉദാഹരണങ്ങളാണ്. ബി.ജെ.പി പോലുള്ള വര്‍ഗ്ഗീയ കക്ഷികളെ തോല്‍പ്പിക്കാനും മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനും എല്ലാ മുസ്ലിം സംഘടനകളും അടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നിക്കണം. മുസ്ലിം ലീഗിനെ തോല്‍പ്പിക്കാന്‍ താന്‍ ശ്രമിച്ചി്ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ ആരാധനലായങ്ങള്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം സര്‍ക്കാര്‍ തടയണമെന്നും ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT