Flash News

വ്രതം ഇല്ലാത്തവര്‍ക്ക് ഭക്ഷണം ഒരുക്കാറുണ്ട് : അലിഗഡ് സര്‍വകലാശാല



അലിഗഡ്: റമദാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കാത്തവര്‍ക്കായി ഭക്ഷണം നല്‍കാറുണ്ടെന്ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയിലെ അന്യമത വിദ്യാര്‍ഥികള്‍ക്ക് റമദാന്‍ മാസത്തില്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ പ്രശാന്ത് പട്ടേല്‍ ഉമ്‌റാവു ട്വിറ്ററിലൂടെ വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ ഔദ്യോഗികമായി വിശദീകരണം അറിയിച്ചത്. ഉച്ചഭക്ഷണ സമയത്ത് ഹോസ്റ്റലുകളുടെ ഭക്ഷണഹാളില്‍ വ്രതം അനുഷ്ഠിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം ഒരുക്കാറുണ്ട്. റമദാന്‍ മാസത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യ പ്രകാരമായിരിക്കും ഭക്ഷണം തയ്യാറാക്കുക എന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it