വ്യോമാക്രമണം; സിറിയയില്‍  37 മരണം

ദമസ്‌കസ്: ബശ്ശാറുല്‍ അസദ് സര്‍ക്കാരിനെ പിന്തുണച്ച് സിറിയന്‍ നഗരമായ ഹലബോയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു. വിമത സ്വാധീനമേഖലകളായ അല്‍ബാബ്, ഹമാ, സോറന്‍ തുടങ്ങിയ മേഖലകളില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കി. ജനീവയില്‍ സമാധാന ചര്‍ച്ച നിര്‍ത്തിവച്ചതിനു പിന്നാലെയാണ് മരണ റിപോര്‍ട്ട് പുറത്തുവന്നത്. അതിനിടെ, ലണ്ടനില്‍ ചേര്‍ന്ന സഹായദാതാക്കളുടെ സമ്മേളനത്തില്‍ 100 കോടി ഡോളറിന്റെ സഹായത്തിന് ലോകനേതാക്കള്‍ അംഗീകാരം നല്‍കി. ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 25നു നടക്കാനിരുന്ന സമാധാന ചര്‍ച്ച പ്രതിസന്ധിയിലായി. അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നത്.
Next Story

RELATED STORIES

Share it