വ്യോമസേനയില്‍എയര്‍മാനാവാന്‍ അവസരം

കാസര്‍കോട്: ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയിലേ—ക്ക് അപേക്ഷ ക്ഷണിച്ചു. ഈമാസം 15 മുതല്‍ ജനുവരി 12 വരെ ഓണ്‍ലൈന്‍ വഴി അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനും ഇടയില്‍ ജനിച്ചവരായിരിക്കണം. സെലക്ഷന്‍ ടെസ്റ്റ് മാര്‍ച്ച് 10,11 തിയ്യതികളില്‍ നടക്കും. ടെക്‌നിക്കല്‍ (എക്‌സ് ഗ്രൂപ്പ്)/നോണ്‍ ടെക്‌നിക്കല്‍ (വൈ ഗ്രൂപ്പ്) എന്നിങ്ങനെ രണ്ടു വിഭാഗത്തിലേ—ക്കാണ് അവസരം. യോഗ്യത: പ്ലസ്ടു/തത്തുല്യം. മൊത്തം അമ്പതു ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇതില്‍ ഇംഗ്ലീഷ് വിഷയത്തിനു മാത്രം കുറഞ്ഞത് അമ്പതു ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ടെക്‌നിക്കല്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടത്. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഏതു വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ബയോളജി പഠിച്ചവര്‍ക്ക് മെഡിക്കല്‍ അസിസ്റ്റന്റ് എന്ന ട്രേഡിലേ—ക്കും അപേക്ഷിക്കാം. ഡിപ്ലോമ ഉള്ളവര്‍ ടെക്‌നിക്കല്‍ ട്രേഡിലേക്കു മാത്രം അപേക്ഷിച്ചാല്‍ മതിയാവും. പരീക്ഷാഫീസ് 250 രൂപ. അപേക്ഷിക്കുമ്പോള്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ശാരീരിക യോഗ്യത: കുറഞ്ഞത് 152.5 സെന്റിമീറ്റര്‍ ഉയരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം. മശൃാലിലെഹലരശേീി.രറമര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഓ ണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ഫോണ്‍: 0484 2427 010. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ബി എ അബ്ദുസ്സമദ്, സര്‍ജന്റ് ഡി ധനേഷ്, ജില്ലാ അസി. ഓഫിസര്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം മധുസൂദനന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it