Pravasi

വ്യാഴാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍



ദോഹ: ഗോളശാസ്ത്ര കണക്കുകള്‍ പ്രകാരം ശനിയാഴ്ചയായാരിക്കും ഖത്തറില്‍ റമദാന്‍ ആരംഭിക്കുകയെന്ന് വിദഗ്ധര്‍. ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ കണക്കുകള്‍ പ്രകാരം വ്യാഴാഴ്ച മാസപ്പിറവി കാണാനുള്ള സാധ്യത ഇല്ല. ദോഹയുടെ ആകാശത്ത് മെയ് 25 വ്യാഴാഴ്ച്ച സൂര്യന്‍ അസ്തമിക്കുന്നതിന് 25 മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്തമിക്കും. മക്കയിലും മദീനയിലും മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും സൂര്യാസ്തമയത്തിന് 20-26 മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്മതമിക്കും. അറബ് ലോകത്തെ എല്ലാ രാജ്യങ്ങളിലും ഏറെക്കുറെ ഇതു തന്നെയായിരിക്കും അവസ്ഥ. അതു കൊണ്ട് തന്നെ വ്യാഴാഴ്ച രാത്രി നഗ്്‌ന നേത്രങ്ങള്‍ കൊണ്ടോ ഗോളശാസ്ത്ര ടെലിസ്‌കോപ്പ് ഉപയോഗിച്ചോ ദോഹയിലും മറ്റ് അറബ് രാജ്യങ്ങളിലും മാസപ്പിറവി ദര്‍ശിക്കാനാവില്ലെന്ന് ഗോളശാസ്ത്ര വിദഗ്ധന്‍ ഡോ. ബഷീര്‍ മര്‍സൂഖും ഖത്തര്‍ കലണ്ടര്‍ ഹൗസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍അന്‍സാരിയും പറഞ്ഞു. ഈ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാവുകയും ശനിയാഴ്ച റമദാന്‍ 1 ആരംഭിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it