Flash News

വ്യാപാര സ്ഥാപന ഉടമകളെ കബളിപ്പിച്ച് പണം തട്ടുന്നയാള്‍ വലയിലായി

വ്യാപാര സ്ഥാപന ഉടമകളെ കബളിപ്പിച്ച് പണം തട്ടുന്നയാള്‍ വലയിലായി
X



മലപ്പുറം: വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളെയും നടത്തിപ്പുകാരെയും കബളിപ്പിച്ച് പണം തട്ടുന്നയാള്‍ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി അരീക്കോട് പുതുപ്പറമ്പില്‍ വീട്ടില്‍ കെ പി ഷെമീര്‍ (29) എന്നയാളാണ് പിടിയിലായത്. ഇലവുംതിട്ട ഊന്നുകല്ലില്‍ പ്രവര്‍ത്തിക്കുന്ന വലിയ കാലായില്‍ ഹാര്‍ഡ് വെയര്‍ എന്ന സ്ഥാപനത്തിലേക്ക് ഫോണില്‍ വിളിച്ച് ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ആണെന്ന് പരിചയപ്പെടുത്തി. തന്റെ വര്‍ക്ക് സൈറ്റിലേക്ക് 25 ചാക്ക് സിമന്റും 500 കിലോ കമ്പിയും കയറ്റി അയക്കാന്‍ അവശ്യപ്പെട്ടു. സാധനനങ്ങള്‍ക്കൊപ്പം പതിനായിരം രൂപ െ്രെഡവര്‍ വശം കൊടുത്തയക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇലവുംതിട്ടയില്‍ തന്റെ സുഹൃത്തിന്റെ  കൈവശം പണം ഏല്‍പ്പിക്കണമെന്നും വര്‍ക്ക് സൈറ്റില്‍ എത്തുമ്പോള്‍ ബില്ലിനൊപ്പം ഈ തുകയും നല്‍കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സാധാരണ കോണ്‍ട്രാക്ടര്‍മാര്‍ ഇത്തരത്തില്‍ ചില ഇടപാടുകള്‍ നടത്താറുള്ളതിനാല്‍ സ്ഥാപന ഉടമ പണം കൊടുത്തയച്ചു. ഇലവുംതിട്ടയില്‍ നിന്നും പണം വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. നിര്‍മ്മാണ സാമഗ്രികളുമായി പോയ വാഹനം സൈറ്റ് കണ്ടെത്താനാവാതെ ഇയാളെ ഫോണില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. സമാനമായ രീതിയില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന വിറക് കടയില്‍ നിന്നും 20000 രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പടിയിലായത്. പിടിയിലായപ്പോള്‍ ഇയാള്‍ നല്‍കിയ അഡ്രസുകള്‍ വ്യാജ്യമായിരുന്നു. അഡ്രസ് തെളിയിക്കുന്ന യാതൊരു രേഖകളും കൈവശം സൂക്ഷിക്കാത്ത ഇയാള്‍ ഉപയോഗിക്കുന്ന രണ്ട് സിം കാര്‍ഡുകളും വ്യാജ ഐഡി ഉപയോഗിച്ച് എടുത്തിട്ടുള്ളതാണ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെങ്കിലും ചെറിയ തുക ആയതിനാല്‍ പരാതിക്കാര്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താറില്ല. പ്രതി പിടിയിലായതോടെ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.

[related]
Next Story

RELATED STORIES

Share it